എഡിജിപി എം.ആര് അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ട്രാക്ടര്‍ ഉപയോഗിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നാണ് അജിത് കുമാര്‍ നല്കിയ വിശദീകരണം. നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.
സ്വാമി അയ്യപ്പന് റോഡില്‍ ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാനാവു എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എഡിജിപി, കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പിന്നാലെയാണ് സ്വമേധയാ കേസ് എടുത്തത്.
നേരത്തെ അജിത് കുമാര്‍ മനപ്പൂര്‍വമാണ് ഇത്തരം നടപടി സ്വീകരിച്ചത് എന്ന് കഴിഞ്ഞ തവണ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം.ആര് അജിത്ത്കുമാറിന്റെ വാദം ഇക്കുറി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.


