കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ ചരിത്ര തിളക്കത്തോടെ ചെങ്കോട്ട പൊളിച്ച് എം.എസ്.എഫ്. മൂന്ന് ജില്ലാ എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ രണ്ട് പോസ്റ്റില്‍ യു.ഡി.എസ്.എഫ് പാനലില്‍ എം.എസ്.എഫ് പ്രതിനിധികള്‍ വിജയിച്ചു. കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവായി ഫിദ എം.ടി.പിയും വയനാട് ജില്ലാ എക്സിക്യൂട്ടീവായി മുഹമ്മദ് നിഹാലും എം.എസ്.എഫ് പ്രതിനിധികളായി വിജയിച്ചു. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജില്ലാ റപ്പുകള്‍ എസ്.എഫ്.ഐ ക്ക് നഷ്ടപ്പെടുന്നത്.

രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ എസ്.എഫ്.ഐ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. എം.എസ്.എഫ് യു.യു.സിമാരെ അക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷം പോലീസ് എത്തി ഒഴിവാക്കി. തുടര്‍ന്നും എസ്.എഫ്.ഐ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. എസ്.എഫ്.ഐയുടെ ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച അധിഷ കെ.യു എം.എസ്.എഫ് യു.യു.സിയുടെ ഐ.ഡി കാര്‍ഡ് തട്ടിപ്പറിച്ച് ഓടിയതോടെ വീണ്ടും സംഘര്‍ഷം രൂപപ്പെട്ടു. ഒരുവേള താന്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥി അല്ല എന്ന് അധിഷ മാധ്യമങ്ങളോട് പറഞ്ഞു. 26 വര്‍ഷം എസ്.എഫ്.ഐ കൈവശം വെച്ചിരുന്ന രണ്ട് പോസ്റ്റുകള്‍ നഷ്ടപ്പെടുമെന്ന് ബോധ്യപ്പെട്ട എസ്.എഫ്.ഐ വ്യാപകമായ സംഘര്‍ഷം അഴിച്ചുവിട്ടു.

കണ്ണൂര്‍ സര്‍വകലാശാല ഒരാളുടെയും കോട്ടയല്ല. വിദ്യാര്‍ത്ഥികള്‍ കോട്ട രാഷ്ട്രീയത്തിന് എതിരുമാണ്. അത്തരം കോട്ട രാഷ്ട്രീയത്തിന് ഏറ്റ വിള്ളലാണ് ഈ ചരിത്ര വിജയം. കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ഡി.എസ്.എഫ് പ്രതിനിധികളുടെ വിജയം വിദ്യാര്‍ത്ഥികള്‍ നല്കുന്ന വലിയ അംഗീകാരമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കരീം ചേലേരി,മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കലട്ര മായിന്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ഭാരവാഹികളായ ഇര്‍ഷാദ് മൊഗ്രാല്‍, അനസ് എതിര്‍ത്തോട്, റുമൈസ റഫീഖ്, അഖില്‍ ആനക്കയം, ഹാരിസ് ചൂരി,അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, അഡ്വ. എം. പി മുഹമ്മദ് അലി, അനസാരി തില്ലങ്കേരി, നസീര്‍ നെല്ലൂര്‍, ത്വാഹാ തങ്ങള്‍, സവാദ് അംഗഡിമുഗര്‍, നസീര്‍ പുറത്തീല്‍, റംഷാദ്, റിന്‍ഷാദ് പി.എം, ഫായിസ് തലക്കല്‍, എന്നിവര്‍ വിജയികള്‍ക്ക് ഹാരാര്‍പ്പണം നടത്തി.


