അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഹൈദരാബാദ് എല്‍ബി നഗറിലെ ചന്ദ്രശേഖര്‍ പോളിനെയാണ് ടെക്സസില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
ടെക്സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ചന്ദ്രശേഖര്‍. ദന്ത സര്‍ജറിയില്‍ ബിരുദം (ബിഡിഎസ്) പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായാണ് യുവാവ് ഡാളസില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ സീനിയര്‍ ഡാറ്റ അനലിസ്റ്റായി പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.
ഇതിനിടെയാണ് കൊലപാതകം. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല. വിദ്യാര്‍ഥിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കുടുംബത്തിന് പിന്തുണ ഉറപ്പ് നല്കി. ഈ സംഭവത്തോടെ, യുഎസില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ സുരക്ഷ ആശങ്കയിലായിരിക്കുകയാണ്.


