ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ഇന്‍ചീഫ് ഹുസൈന് സലാമി തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സിയും ടെഹ്റാന് ടൈംസ് പത്രവുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന് തലസ്ഥാന നഗരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ സൈനിക,ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രാഈല്‍ ആക്രമണം. അതേസമയം, ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇസ്രാഈല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായും, ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് ഇറാന് ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രാഈലിന്റെ ആക്രമണം.


