അഹമ്മദാബാദിലെ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരന് ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലായതിനാല്‍ ഡിഎന്‍എ പരിശോധന തിരിച്ചറിയാന്‍ അനിവാര്യമായത്.
അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം ഇന്നലെ തന്നെ ആംഭിച്ചിരുന്നു. പരിശോധനയുടെ ഫലം 72 മണിക്കൂറിനുള്ളില്‍ ലഭിക്കും. ഫലത്തിന്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്. 265 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. വിമാനയാത്രക്കാരില്‍ 241 പേര് മരിച്ചെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്.
Comments


