വടക്കന്‍ കേരളത്തില്‍ വരം ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്കി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 15നും 16നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.
വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിടയാക്കും.
റെഡ് അലേര്‍ട്ട് (അതിതീവ്രമഴ)
• 14കണ്ണൂര്‍, കാസര്‍കോട്
• 15മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
• 16മലപ്പുറം, കോഴിക്കോട്, വയനാട്
• ഓറഞ്ച് അലേര്‍ട്ട് (തീവ്രമഴ)
• 13കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
• 14എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
• 15തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്


