ഇന്‍ഫഌവന്‍സറും ബിസിനസ് സംരംഭകയുമായ ദിയ കൃഷ്ണക്കെതിരെ മുന്‍ ജീവനക്കാര്‍ നല്കിയ പരാതിയില്‍ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരായ ജീവനക്കാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസില്‍ പൊലീസ് ആവശ്യപ്പെട്ട തെളിവുകള്‍ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവര്‍ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.
Comments


