ഇഡി കസ്റ്റഡിയിലായിരിക്കെ രാജസ്ഥാന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മഹേഷ് ജോഷിയുടെ ഭാര്യ കൗശല്യ ദേവി അന്തരിച്ചു. ജല്‍ ജീവന് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നായിരുന്നു മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം ജയ്പൂരിലെ പ്രത്യേക കോടതി ജോഷിയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തന്റെ ഭാര്യ മരണക്കിടക്കയിലാണെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നും ഇഡിയോട് ജോഷി അഭ്യര്‍ഥിച്ചിരുന്നെങ്കിലും ആവശ്യം ഇഡി പരിഗണിച്ചിരുന്നില്ല. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അദ്ദേഹത്തിന് ഏഴ് ദിവസത്തെ പരോള്‍ അനുവദിച്ചു.
ജോഷിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ജോഷിയുടെ ഭാര്യ 15 ദിവത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഈയൊരവസരത്തില്‍ നടത്തിയ അറസ്റ്റ് അദ്ദേഹത്തെ മാനസികമായി തകര്‍ത്ത് ഇഡിക്ക് ആവശ്യമുള്ള രീതിയില്‍ ഉത്തരം പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.


