നടന് ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന് സെന്ററിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനുശേഷമാണ് താരത്തെ തൊടുപുഴയിലെ സെന്ററിലേക്കാണ് മാറ്റിയത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ശ്രീനാഥ് ഭാസിയുടെയും മോഡല്‍ സൗമ്യയുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതി തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും സൗമ്യ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സൗമ്യ പ്രതികരിച്ചു.
Comments


