കോഴിക്കോട്: കൂത്താട്ടുകുളം നഗരസഭയില്‍ സി.പി.എം വനിത കൗണ്‍സിലറെ സി.പി.എം നേതാക്കള്‍ കടത്തിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാര്‍ഷ്ട്യത്തിന്റേതാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വര്‍. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷിതത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ വിമര്‍ശിച്ചു.
സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും അന്‍വര്‍ പറഞ്ഞു. കലാ രാജുവിനെ സി.പി.എം നേതാക്കള്‍ തന്നെ വസ്ത്രാക്ഷേപം ചെയ്ത് മര്‍ദിച്ച് വാഹനത്തില്‍ കടത്തിക്കൊണ്ടു പോകുന്നത് പൊലീസിന് നോക്കിനില്‍ക്കേണ്ടി വന്നു. കേവലം ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശേഷി പോലും ഇടതുപക്ഷത്തിന് നഷ്ടമായി എന്നതാണ് നാം മനസിലാക്കേണ്ടതെന്നും പി.വി. അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന


