സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍. മുന്‍ നിലപാടുകളൊക്കെ കാറ്റില്‍പറത്തിയാണ് ഈ തീരുമാനം. യു.ഡി.എഫ് ഭരിക്കുന്ന് കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കെതിരെ എസ്.എഫ്.ഐ അക്രമ സമരം നടത്തിയിരുന്നു. അതേസമയം സി.പി.ഐയുടെ എതിര്‍പ്പ് ഇപ്പോഴും തുടരുകയാണ്. എ.ഐ.എസ്.എഫും പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
2016 ജനുവരി 29ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വ്വകലാശാലകളെ ക്ഷണിച്ചുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് കോവളത്ത് എത്തിയ ടി.പി ശ്രീനിവാസനെ അന്ന് സമരത്തിനിറങ്ങിയ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചിരുന്നു.
എന്നാല്‍ പഴയ നിലപാട് കഴിഞ്ഞ വര്‍ഷം സി.പി.എം തിരുത്തുകയായിരുന്നു.
Comments


