ദുബൈ: ദുബൈയിലെ പൊതുഗതാഗത രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപ്പാക്കു ന്ന മെട്രോ ബ്ലൂ ലൈന്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കും. ദുബൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ കരാര്‍ തുര്‍ക്കി, ചൈനീസ് കമ്പനികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. 20.5 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നടപ്പാക്കുന്നപദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്മാന് ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍തായര്‍ വ്യക്തമാക്കി.
30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ലൈനില്‍ 15.5 കിലോമീറ്റര്‍ ഭൂഗര്‍ഭത്തിലും 14.5 കിലോമീറ്റര്‍ ഭൂമിക്കു മുകളിലുമായിരിക്കും, മൂന്ന് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 14 സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ദുബൈ 2040 അര്‍ബന്‍ പ്ലാന്‍ പ്രകാരം ഏകദേശം പത്ത് ലക്ഷം താമസക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം പ്രധാന ഭാഗങ്ങളിലേക്ക് സേവനം നല്‍കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളുമായി സംയോജിപ്പിക്കുകയും ചെയ്യും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും റൂട്ടിലെ ഒമ്പത് സ്ഥലങ്ങള്‍ക്കും ഇടയില്‍ ബ്ലൂ ലൈന്‍ നേരിട്ട് കണക്ഷന് നല്‍കും, യാത്രാ സമയം 10 മിനുട്ട് മുതല്‍ 25 മിനിറ്റ് വരെയായിരിക്കും.
ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമാ യി 2025ലും 2026ലും ബസ്, ടാക്സി പാതകള്‍ വികസിപ്പിക്കാനും ആര്‍ടിഎ പദ്ധതി തയാറാക്കിയിട്ടുണ്ട്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് പുതിയ പാതകള്‍ നടപ്പിലാക്കുന്നതും പാതകളുടെ നീളം 20 കിലോമീറ്റ റായി വര്‍ദ്ധിപ്പിക്കുന്നതും ഈ വിപുലീകരണത്തില്‍ പെടുന്നു. ഈ പാതകള്‍ യാത്രക്കാരുടെ എണ്ണം 10% വര്‍ധിപ്പിക്കുകയും ബസ് എത്തിച്ചേരുന്ന സമയം 42% മെച്ചപ്പെടുത്തുകയും യാത്രാസമയം 41% കുറക്കുക യും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാത്ത ട്രാം സംവിധാനം നടപ്പിലാക്കുന്ന തിനെക്കുറിച്ചും ആര്‍ടിഎ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ നൂതന, സ്വയം ഡ്രൈവിംഗ്, പരിസ്ഥിതി സൗഹൃ ദ സംവിധാനം വൈദ്യുദ്യോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുക. പരമ്പരാഗത റെയിലുകള്‍ക്ക് പകരം ക്യാമറ അടിസ്ഥാനമാക്കിയുള്ള ലെയ്ന്‍ ട്രാക്കിംഗ് സാങ്കേതികവിദ്യയില്‍ കുറഞ്ഞ ചെലവും അതിവേഗ സംവിധാനവുമാണ് ലഭ്യമാകും. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. ഒരുതവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
കൂടാതെ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഘടിപ്പിച്ച ഡ്രൈവറില്ലാത്ത ബസുകളെക്കുറിച്ചു ആര്‍ടിഎ പഠനം നടത്തുന്നുണ്ട്. മ ണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബസുകള്‍ ഹ്രസ്വദൂര യാത്ര കള്‍ക്കാണ് രൂപകല്‍പ്പന ചെയ്യുന്നത്. 10 മുതല്‍ 20 വരെ യാത്രക്കാര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാന്‍ കഴിയുക.
Comments


