ദോഹ: ഇന്ത്യന്‍ പ്രവാസികളിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ വാരിയേഴ്സ് എഫ്.സി ആദ്യമായി സംഘടിപ്പിച്ച ലെജന്‍ഡ്സ് ടൂര്‍ണമെന്റ് ഇന്ന് സമാപിക്കും. വക്റയിലെ ജെംസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഫൈനലില്‍ എം.ബി.എസ്റ്റി വാരിയേഴ്സ് എഫ്.സി ഡാറ്റാപ്ലസ് എഫ്.സി ടീമിനെ നേരിടും. സമാപന ദിവസത്തില്‍ മൂന്നാം സ്ഥാനക്കായുള്ള മത്സരം കൂടാതെ കുട്ടികള്‍ക്കായി നാല് ടീമുകള്‍ പങ്കെടുക്കുന്ന ജൂനിയര്‍ കപ്പ് മത്സരങ്ങളും അരങ്ങേറും.
സുഗമമായ നടത്തിപ്പിനായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
Comments


