ആലപ്പുഴ അച്ചന്‍കോവിലാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിക്കും. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുക. പാലത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഹരിപ്പാട് സ്വദേശി വിനു , മാവേലിക്കര സ്വദേശി രാഘവ് എന്നിവരാണ് പാലം തകര്‍ന്ന് മരിച്ചത്.
ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണം നടക്കവെ ഗര്‍ഡര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments


