ചേര്‍ത്തലയിലെ കൊലപാതക പരമ്പരയില്‍ കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക കണ്ടെത്തലുകള്‍. കുളത്തില്‍ നിന്ന് ലേഡീസ് ബാഗും പരിസരത്ത നിന്ന് കൊന്തയും കണ്ടെത്തി. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.
ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന്‍ അസാധാരണ കോണ്‍ഫിഡന്‍സെന്ന് അന്വേഷണ സംഘം പറഞ്ഞു.
ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇന്ന് പരിശോധന നടക്കും. അതേസമയം, കിടപ്പുമുറിയിലെ ഗ്രാനൈറ്റിനുള്ളില്‍ ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ വീടിനുള്ളില്‍ സെബാസ്റ്റ്യന്‍ പുച്ഛ ഭാവത്തിലായിരുന്നു നിന്നത്.
വീട്ടിലെ പരിശോധനയ്ക്കിടെ സമ്മര്‍ദ്ദത്തിലൂടെ സെബാസ്റ്റ്യനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള സംഘത്ത്ന്റെ തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യന്‍ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കുക വെല്ലുവിളിയാണ്.


