ലഖ്നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന് ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്പെക്ടര്‍ സക്കീന ഖാന് വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന് തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം കുട്ടിയ്ക്ക് എസ്ഐ സക്കീന ഖാന് കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.


