ന്യൂഡല്‍ഹി: വയനാട്ടിന് ആവശ്യമായ സഹായം ലഭിക്കാതെ അവഗണന നേരിടുന്നതായി പ്രിയങ്ക ഗാന്ധി എംപി ആരോപിച്ചു. 2221 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 260 കോടി മാത്രമാണ് അനുവദിച്ചതെന്നും, വിനാശകരമായ ദുരന്തത്തെ നേരിട്ട ജനങ്ങള്‍ക്ക് കിട്ടിയത് അവഗണന മാത്രമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ‘ദുരിതാശ്വാസത്തില്‍ രാഷ്ട്രീയം കളിക്കരുത്, ജനങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്ന് അര്‍ത്ഥവത്തായ സഹായം പ്രതീക്ഷിച്ചിരുന്നു’ അവര്‍ പറഞ്ഞു.
2024 ജൂലൈ 30ന് മേപ്പാടിയില്‍ ദുരന്തം സംഭവിച്ചതിന് പിന്നാലെ കേരളം കേന്ദ്രത്തിന് അടിയന്തിര സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും, ഒരുവര്‍ഷവും രണ്ടുമാസവും പിന്നിട്ടിട്ടും സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കിയിട്ടില്ല. 2221 കോടി രൂപയുടെ പുനര്‍നിര്‍മ്മാണ സഹായാവശ്യത്തില് 260 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
Comments


