മലപ്പുറം മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് ഡ്രൈവറുടെ മുഖത്ത് അടിച്ചു. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനെയാണ് പൊലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചത്.
കാക്കി ഷര്‍ട്ട് ഇടാത്തതിന് ഈടാക്കിയ 500 രൂപ പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥന് മുഖത്തടിച്ചതെന്ന് ജാഫര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പൊലീസ് ഡ്രൈവര്‍ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് താല്‍ക്കാലികമായി സ്ഥലംമാറ്റി.
Comments


