തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കുവാഗം ട്രാന്‍സ്ജെന്‍ഡര്‍ സൗന്ദര്യ മത്സരം 2006 ന്റെ വേദിയിലാണ് നടന് കുഴഞ്ഞു വീണത്.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടന് ആണ് വിശാല്‍. എന്നാല്‍ കുറച്ചു നാളുകളായിട്ട് താരത്തിന്റെ ഹിറ്റ് സിനിമകളൊന്നും ഇറങ്ങിയിട്ടിയില്ല. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് വിശാലിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്.
വിറയലോട് കൂടി മൈക്ക് പോലും പിടിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വിശാലിനെയാണ് ആരാധകര്‍ കണ്ടെത്. പിന്നാലെ പനി ആയിരുന്നെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നുവെന്നും വിശാല്‍ പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുവെന്ന ആരാധകരുടെ അഭിപ്രായത്തെ വിശാല്‍ എതിര്‍ക്കുകയായിരുന്നു. ഇപ്പോള്‍ വിശാലിന്റെ ആരോഗ്യസ്ഥിതി വീണ്ടും ചര്‍ച്ചയായിരിക്കുകാണ്.


