77 ആമത് എമ്മി അവാര്‍ഡ് ദാന ചടങ്ങില്‍ മുഴങ്ങി ഫ്രീ പലസ്തീന്. ഇസ്രാഈലിനെതിരെ പ്രതിഷേധിച്ച് അവാര്‍ഡ് ജേതാവായ അമേരിക്കന്‍ നടി ഹന്ന എയിന്ബെന്ഡര് വേദിയില്‍ ഫ്രീ പലസ്തീന് മുദ്രാവാക്യമുയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്ത നടന് ഹാവിയര്‍ ബാര്‍ദം വംശഹത്യക്കെതിരെ നിലപാടെടുത്തു. ഇസ്രാഈലുമായി ബന്ധപ്പെട്ട ഒരു നിര്‍മാണ കമ്പനികളുമായി സഹകരിക്കുകയില്ലെന്നും ഇസ്രഈലിനെതിരെ ഉപരോധം അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗസ്സക്ക് മേലുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
Comments


