ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വകുപ്പില്‍ ചൂണ്ടിക്കാണിച്ച ഉപകരണം വാങ്ങാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. 2023 മുതല്‍ ഉപകരണം പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡോക്ടര്‍ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞാണ് രണ്ടു കോടി രൂപയുടെ ഉപകരണം വാങ്ങാനുള്ള ഭരണാനുമതിയാണ് നല്‍കിയത്. ആശുപത്രി വികസന സമിതി മുഖേന ഉപകരണം വാങ്ങും. മൂത്രാശയെ കല്ല് പൊടിക്കുന്ന ഉപകരണം വാങ്ങാനാണ് അനുമതി.13 വര്‍ഷമായി ഉപയോഗിക്കുന്ന ഉപകരണമാണ് മാറ്റി വാങ്ങുന്നത്.
Comments


