ആഗസ്റ്റ് മാസത്തില്‍ രാജ്യത്ത് ഏറ്റവും വലിയ വിലക്കയറ്റമുണ്ടായത് സംസ്ഥാനത്ത്. വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ധിച്ചതും സ്വര്‍ണത്തിന്റെ വില കുതിച്ചുയര്‍ന്നതുമാണ് കേരളത്തില്‍ വിലക്കയറ്റമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.
കേരളത്തിലെ കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തിന്റെ നിരക്ക് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ ഏറവും പുതിയ കണക്കുപ്രകാരം 9 ശതമാനമാണ്. അതേസമയം തൊട്ടടുത്ത സ്ഥാനത്ത് നില്ക്കുന്ന കര്‍ണാടകയിലും ജമ്മു കശ്മീരിലും വിലക്കയറ്റ നിരക്ക് കേരളത്തിന്റേതില്‍ നിന്നും പകുതിയിലും താഴെയാണ്. 3.8 ആണ് രണ്ട് സംസ്ഥാനങ്ങളിലെയും വിലക്കയറ്റത്തിന്റെ നിരക്ക്.
കേരളത്തില്‍ ഗ്രാമങ്ങളിലെ വിക്കേയറ്റ നിരക്ക് 10.1 ശതമാനമായി ഉയര്‍ന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പ നിരക്ക് എങ്കില്‍ നഗരങ്ങളില്‍ ഇത് 7.2 ശതമാനമാണ്. എണ്ണയുടെ വില വര്‍ധിച്ചതോടെ അതുമായി ബന്ധപ്പെട്ട പല ഭക്ഷ്യവസ്തുക്കളുടെയും വില വര്‍ധിച്ചു.


