സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം മലപ്പുറം, ആലപ്പുഴ കലക്ടറേറ്റുകളിലേക്ക് ആശവര്‍ക്കര്‍മാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. സമരം ഏറ്റെടുത്ത കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസുകളില്‍ ആരോഗ്യ വകുപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചു . പ്രവര്‍ത്തകരെ വീടുകള്‍ കയറി സിഐടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ആശവര്‍ക്കര്‍മാരുടെ സംഘടന ആരോപിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. മാര്‍ച്ച് 3ന് സെക്രട്ടേറിയറ്റിന് മുന്നിലെ രാപകല്‍ സമരത്തിന് നേതൃത്വം നല്കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നിയമസഭാ മാര്‍ച്ച് നടത്തും.


