കാസർകോട് കുമ്പള ഗവ. സ്കൂളിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈംഷോ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് സ്കൂളിലേക്ക് മാർച്ച് നടത്തി. മൈംഷോ അവതരിപ്പിച്ച വിദ്യാർഥികളെ അധ്യാപകർ മർദിച്ചെന്നും പരാതിയുണ്ട്.
മൈം കഴിയുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയും കലോത്സവം തന്നെ നിർത്തിവെക്കുകയും ചെയ്തു. ഗസ്സയിലും ഫലസ്തീനിലും അടക്കം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന വിഷയമായിരുന്നു മൈം. പ്ലസ് ടു വിദ്യാർത്ഥികളാണ് മൈം അവതരിപ്പിച്ചത്. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. ഫലസ്തീൻ മനുഷ്യത്വത്തിന്റെ വിഷയമാണെന്നും അനാവശ്യ ഇടപെടൽ നടത്തിയ അധ്യാപകർക്കെതിരെ നടപടി വേണമെന്നും എ.കെ.എം അഷ്റഫ് എം.എൽ.എ ആവശ്യപ്പെട്ടു.
Comments


