കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ സംഭവത്തില്‍ ഫറോക്ക് സ്വദേശി നൗഷാദ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. അപകടത്തില്‍ നൗഷാദിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒരു വര്‍ഷത്തിനു മുന്‍പ് ബജാജ് ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയ നൗഷാദ് കഴിഞ്ഞ ജൂണ്‍ 12 ന് കെവിആര്‍ മോട്ടോഴ്സിന്റെ ഫറോക്ക് ചുങ്കം ശാഖയില്‍ വാഹനം സര്‍വീസ് ചെയ്തത്. ആഗസ്റ്റ് ഏഴിന് ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ച് അപകടം സംഭവിച്ചു.
അപകടം മൂലം നൗഷാദ് ഒരു മാസത്തോളമായി വിശ്രമത്തിലാണെന്ന് പറയുന്നു. സര്‍വീസ് സെന്ററുമായി ബന്ധപ്പെടുകയും ഇന്സ്പെക്ഷന് റിപ്പോര്‍ട്ടടക്കം ലഭിക്കാതിരിക്കയും ചെയ്തു. നൗഷാദ് അര്‍ഹമായ നഷ്ടപരിഹാരവും, അപകടത്തിലേക്ക് നയിച്ച നടപടികളുടെയും ആവശ്യത്തോടെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുന്നു. സര്‍വീസ് സെന്റര്‍ അപകടത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.


