തിരുവനന്തപുരം: കുന്നംകുളത്ത് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. സനീഷ് കുമാര്‍ ജോസഫ്, എ.കെ.എം. അഷ്റഫ് എന്നിവരും നിയമസഭാ കവാടത്തിന് മുന്നില്‍ സമരം ആരംഭിച്ചു.
പൊലീസ് മര്‍ദനത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാക്കള്‍ സമര പ്രഖ്യാപനം നടത്തി. സിപിഎം നേതാക്കളടക്കം പൊലീസിന്റെ മര്‍ദനത്തിനിരയായതായും, നടപടി എടുക്കാന്‍ ധൈര്യമില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞു പോകണമെന്നും സതീശന് പറഞ്ഞു.
പൊലീസുകാരെ പിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
Comments


