വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്ക്. നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന് (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. സമീപത്തെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആന തുമ്പി കൈകൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പുറത്തും കാലിനും പരുക്കേറ്റിട്ടുണ്ട്.
മാതാവിനും ഭാര്യയ്ക്കും ഒപ്പമായിരുന്നു നാരായണന് വനത്തിനുള്ളില്‍ എത്തിയത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാന്‍ എത്തിയെങ്കിലും സമീപത്തുള്ള ആളുകള്‍ ബഹളം കൂട്ടിയതിനാല്‍ ആന പിന്തിരിയുകയായിരുന്നു.
Comments


