കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ കോടതി വിധി ഇന്ന്. കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുക. 2024 ഓഗസ്റ്റിലാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയിയാണ് കേസിലെ പ്രതി. സിബിഐയാണ് കേസന്വേഷിച്ചിരുന്നത്. അതേസമയം പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.
സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ണായക ഇടപെടലിനുശേഷം സംഭവം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
Comments


