വനിതാ ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമായുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇന്ന് വൈകിട്ട് 3.30ന് പ്രഖ്യാപിക്കും.
ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ്മ, രാധ യാദവ്, സ്നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച താരങ്ങളാണ്.
ഓപ്പണര്‍ ഷെഫാലി വര്‍മ്മ ടീമില്‍ ഇടംനേടുമോ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. 29 ഏകദിനങ്ങളില്‍ 23.00 എന്ന ശരാശരിയിലാണ് ഷെഫാലിയുടെ പ്രകടനം. മറുവശത്ത്, മറ്റൊരു ഓപ്പണറായ പ്രതിക റാവല്‍ 14 മത്സരങ്ങളില്‍ 54.00 ശരാശരിയില്‍ റണ്‍സ് നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതാണ് ഷെഫാലിക്കുള്ള പ്രധാന വെല്ലുവിളി.
കേരളത്തിലെ താരമായ മിന്നുമണിയെയും ലോകകപ്പ് ടീമിനായി പരിഗണിച്ചുവരികയാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ‘എ’ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു വയനാട്ടുകാരിയായ മിന്നുമണി. ഇതുവരെ ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. 54 റണ്‍സും മൂന്ന് വിക്കറ്റുമാണ് അവര്‍ നേടിയിരിക്കുന്നത്.


