സംസ്ഥാനത്ത് ഇതുവരെ വെടിവെച്ചുകൊന്നത് 5,102 കാട്ടുപന്നികളെ. ജനവാസമേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയശേഷമാണ് 5,102 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നിശല്യമുള്ളതും കൂടുതല്‍ വെടിവെച്ചുകൊന്നതും പാലക്കാട് ജില്ലയില്‍.
2022ലാണ് അംഗീകൃത ഷൂട്ടര്‍മാര്‍ മുഖേന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇപ്രകാരം പാലക്കാട് ജില്ലയില്‍ 1,512 കാട്ടുപന്നികളെയാണ് കൊന്നിട്ടുള്ളത്. ജില്ലയില്‍ 82 പ്രദേശങ്ങളിലാണ് കാട്ടുപന്നിശല്യമുള്ളത്. 116 ഷൂട്ടര്‍മാരുമുണ്ട്.
മലപ്പുറം ജില്ലയില്‍ 988 കാട്ടുപന്നികളേയും കൊന്നൊടുക്കി. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇവിടെ ഒരു കാട്ടുപന്നിയെ മാത്രമാണ് ഇതുവരെ കൊന്നിട്ടുള്ളത്. തിരുവനന്തപുരം854, കൊല്ലം120, പത്തനംതിട്ട159, ആലപ്പുഴ85, കോട്ടയംമൂന്ന്, എറണാകുളംആറ്, തൃശ്ശൂര്‍130, വയനാട്24, കോഴിക്കോട്472, കണ്ണൂര്‍723, കാസര്‍കോട്25 എന്നിങ്ങനെയാണ് വെടിവെച്ചുകൊന്ന കാട്ടുപന്നികളുടെ എണ്ണം.


