ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികരിച്ച് കേരള വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികളായതുകൊണ്ടും കുറ്റം ചെയ്താലും അവരെ രക്ഷിക്കണമെന്നാണ് ചില സംഘടനകളുടെ നയമെന്ന് വിശ്വഹിന്ദു പരിഷത്ത് വിമാര്‍ശിച്ചു. മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്കാന് കേരളത്തിലെ പാര്‍ട്ടികള്‍ കാണിക്കുന്ന വ്യഗ്രത സംശയാസ്പദമാണെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവിച്ചു.
കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് നിലപാടെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. തൊഴില്‍ നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടികളെ കൊണ്ടുപോയതെങ്കില്‍ അവിടുത്തെ തൊഴില്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത്. ഛത്തീസ്ഗഡ് സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവര്‍ത്തിച്ചു.


