വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച 100 വീടുകൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി. സ്വന്തം നിലക്ക് ഈ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സർക്കാറിന്റെ തീരുമാനത്തിന് ഇനി കാത്തുനിൽക്കാനാവില്ലെന്നും റമദാന് ശേഷം വീടുകളുടെ നിർമ്മാണം തുടങ്ങുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പുനരധിവാസം വൈകാൻ പാടില്ല. അതിനുവേണ്ടിയാണ് മുസ്ലിംലീഗ് തന്നെ സ്ഥലം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. മേപ്പാടി പഞ്ചായത്തിൽ ടൗണിനോട് ചേർന്നാണ് സ്ഥലം കണ്ടെത്തിയത്. 1000 സ്ക്വയർ ഫീറ്റിൽ ഭാവിയിൽ വിപുലീകരിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകൾ നിർമ്മിക്കുക.
Comments


