വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് അഡ്വ.ഹാരിസ് ബീരാന് എംപി. ഉത്തരവ് ആശ്വാസകരമാണെന്നും ഹാരിസ് ബീരാന് പറഞ്ഞു.
വഖഫ് ചെയ്യാന്‍ അഞ്ച് വര്‍ഷം ഇസ്ലാം മതം പിന്തുടരുണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാര്‍ഹമാണെന്നും കൂടുതല്‍ അമുസ്ലിംകളെ ഉള്പെടുത്തുത്താനുള്ള ശ്രമം കോടതി തടഞ്ഞതോടെ നിയമത്തിന്റെ നിലനില്‍പ്പ് ഇല്ലാതായെന്നും ഹാരിസ് ബീരാന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫായ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് വിധി പഞ്ഞത്.
നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍ നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് നിര്‍ദേശിച്ച കോടതി ജില്ലാ കലക്ടറുടെ അധികാരം സ്റ്റേ ചെയ്തു. വഖഫ് ബോഡില്‍ മൂന്നും, നാഷണല്‍ കൗണ്‍സില്‍ നാലും അമുസ്ലിംകള് മാത്രമേ പാടുള്ളു. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവില്‍ കഴിവതും മുസ്ലാം ആയിരിക്കണം. വഖഫ് ചെയ്യാന്‍ അഞ്ചുവര്‍ഷം മുസ്ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിര്‍ദേശവും കോടതി സ്റ്റേ ചെയ്തു. പൗരന്മാരുടെ അവകാശത്തിന്മേല് കലക്ടര്‍മാര്‍ക്ക് തീര്‍പ്പ് കപ്പിക്കാനാവില്ലന്നും സുപ്രിംകോടതി വ്യക്തമാക്കി.


