ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവന് കവര്‍ന്നു. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ എത്തിക്കുന്ന ആര്‍കെ ജ്വല്ലറിയിലെ ജീവനക്കാര്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്. ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വര്‍ണവുമായി ഡിണ്ടിഗലിലെത്തി ബാക്കി സ്വര്‍ണവുമായി മടങ്ങുമ്പോഴായായിരുന്നു സംഭവം നടന്നത്.
തിരിച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപം വാഹനം നിര്‍ത്തി വിശ്രമിക്കുമ്പോള്‍ അജ്ഞാത സംഘം മുകളുപൊടിയെറിഞ്ഞ് ജീവനക്കാരെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. മാനേജര്‍ ഉടന്‍ സമയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പ്രതികളെ പിടികൂടാന്‍ നാല് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
Comments


