കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ തകര്‍ത്ത റോഡുകളുടേയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍. ദുരന്തം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം ഒന്നുമായില്ല. പിണറായി സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവാണ് വിലങ്ങാടിലെ തകര്‍ന്ന റോഡുകളും പാലങ്ങളും.
വിലങ്ങാട്ടെ പലയിടങ്ങളിലായുള്ള പാലങ്ങളും റോഡുകളും പൂര്‍ണമായും സശിച്ചിട്ടുണ്ട്. പ്രദേശത്തെ മഞ്ഞചീളിയില്‍ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകര്‍ന്നു. ഉരുള്‍പൊട്ടിയൊഴുകിയ ആ വഴിയില്‍ താത്കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളതെങ്കിലും ഇതിനിരുവശവും കൂറ്റന്‍ പാറക്കല്ലുകള്‍ നീക്കം ചെയ്യാതെ കിടപ്പുണ്ട്. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഇങ്ങനെ തകര്‍ന്നത്.
കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസുകള്‍ കടന്ന് പോകുന്ന ഉരുട്ടി പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡും പാതിയോളം പുഴയിലാണ്. ഉരുട്ടി , വിലങ്ങാട് ടൗണ്‍ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളില്‍ റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ റോഡ് പൂര്‍ണമായും ഇല്ലാതാകും.


