കണ്ണൂരില്‍ കൈക്കൂലിപ്പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍. സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്ട്രേഷന്, റീ രജിസ്ട്രേഷന് തുടങ്ങിയ അപേക്ഷകരില്‍ നിന്ന് ഏജന്റ് വഴി ഇയാള്‍ കൈക്കൂലി വാങ്ങിയതായാണ് വിവരം.
ഇയാളില്‍നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടി ഓഫീസിലും രാത്രിയില്‍ പരിശോധന നടത്തി. ദിവസങ്ങളായി ഇയാളെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു.
അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Comments


