യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തില്‍ നിന്ന് 125 ആയി വര്‍ധിപ്പിച്ച് ചൈന. യുഎസ് ചൈനയുടെ മേല്‍ ചുമത്തിയ അധിക തീരുവ ഏകപക്ഷീയവും അന്താരാഷട്ര നിയമങ്ങളുടെയും സാമ്പത്തിക വ്യാപാര നിയമങ്ങളുടെ ലംഘനവുമാണെന്ന് ചൈനീസ് സാമ്പത്തിക മന്ത്രാലയം വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഇനിയും പ്രകോപനപരമായ നടപടികളുമായി യുഎസ് മുന്നോട്ട് പോയാല്‍ പ്രതിരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തു.
ട്രംപ് 145 ശതമാനം തീരുവയാണ് ചൈനയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ തീരുവ വര്‍ധനയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ചൈനക്കമേല് ഫെന്റനൈല്‍ ഉല്‍പ്പാദനത്തിനു മേല്‍ ചുമത്തിയ 20 ശതമാനം കൂട്ടാതെയുള്ള 125 ശതമാനം തീരുവ ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
Comments


