മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ പ്രതികളായ വീണ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കുകയാണ് ഇനി കോടതിയുടെ അടുത്ത നടപടി.
കേസില്‍ എസ്എഫ്ഐഒ തുടര്‍നടപടിയുമായി മുന്നോട്ട് പോകും. അതേസമയം, ഇ ഡി കേസിലെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു, കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്കും കൈമാറും.
നേരത്തെ, മാസപ്പടിക്കേസിലെ എസ്എഫ്ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന് കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.


