നടന് ഉണ്ണി മുകുന്ദന് സംവിധായകനാകുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഉണ്ണിമുകുന്ദന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് മിഥുന് മനുവാല്‍ തോമസ് ആണ്.
‘എന്നിലെ കുട്ടി ഇതിഹാസങ്ങളില്‍ വിശ്വസിച്ചാണ് വളര്‍ന്നത്. അങ്ങനെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയിലൂടെയും ആകര്‍ഷിക്കപ്പെട്ടു. ആക്ഷന്‍ സിനിമകളിലൂടെയും സ്വപ്നങ്ങളിലൂടെയും ഞാന്‍ എന്റെ നായകന്മാരെ കണ്ടെത്തി. ഇന്ന് അവന് അഭിമാനത്തോടെ ചുവടുവെപ്പ് നടത്തുന്നു, അതെ, ഞാന്‍ എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലീം ചെയുകയാണെന്ന് ഉണ്ണിമുകുന്ദന് കുറിച്ചു.
Comments


