സിനിമാ അസോസിയേറ്റ് ഡയറക്ടര്‍ കണ്ണൂരില്‍ കഞ്ചാവുമായി പിടിയിലായി. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയില്‍വേ ഗേറ്റ് പരിസരത്ത് വെച്ച് പയ്യന്നൂര്‍ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. ‘കാസര്‍ഗോള്‍ഡ്’ എന്ന സിനിമയുടെ സഹ സംവിധായകന് ആണ് നധീഷ്.
യുവ സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവര്‍ പ്രതികളായ ലഹരിക്കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ അറസ്റ്റ് എന്‍ഡിപിഎസ് ആക്ട് 25 പ്രകാരം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ലഹരിയിടപാടില്‍ സമീറിനും പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ അറിവോടെയല്ല ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്ന് സമീര്‍ താഹിര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സമീറിന്റെ ഫ്ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യാന്‍ എക്സൈസ് നോട്ടീസ് അയച്ചത്. ലഹരിക്കേസില്‍ സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നടപടി. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍വെച്ചായിരുന്നു ഇവരെ പിടികൂടിയത്. എന്നാല്‍ ഈ സമയത്ത് സമീര്‍ തന്റെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല.


