സലാല: സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സലാലയിലെ അല്‍ ഹുസ്ന് കൊട്ടാരത്തിലാണ് നടന്നത്. ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ക്കായി ഇരുവരും പ്രതിബദ്ധത ആവര്‍ത്തിച്ചു. കൂടിക്കാഴ്ച, യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധവും പൊതു ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യവും ഊട്ടിയുറപ്പിക്കുന്നു.


