ഇടുക്കി ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. റിസോര്‍ട്ടിന് സുരക്ഷ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞ് വീണ് ശങ്കുപ്പടി സ്വദേശി രാജീവന്, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. മണ്ണിടിഞ്ഞത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
വൈകിട്ട് നാലരയോടെ ജോലിക്കിടെ വലിയ തോതില്‍ മണ്‍കൂമ്പാരം ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അടിമാലി, മൂന്നാര്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും മണ്ണ് ഇവരുടെ മേല്‍ മൂടിക്കിടന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം നീണ്ടു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചു. രണ്ടു പേരുടെയും മൃതദേഹം പുറത്തെടുത്തു.
Comments


