ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ എസ്.ബി.ഐ ശാഖയില്‍ നടന്ന വന്‍ കൊള്ളയില്‍ 20 കിലോ സ്വര്‍ണവും ഏകദേശം ഒരു കോടി രൂപയും അടക്കം 20 കോടി രൂപയുടെ സ്വത്ത് കവര്‍ന്നെടുത്തു.
സൈനിക വേഷം ധരിച്ച മൂന്ന് പേര് ആയുധസഹിതം ബാങ്കില്‍ കയറി മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടാണ് കൊള്ള നടത്തിയത്. ജീവനക്കാരെയും ഇടപാടിനായി എത്തിയവരെയും ശൗചാലയത്തില്‍ പൂട്ടിയശേഷം, മാനേജറെ കൊണ്ട് ലോക്കറും അലമാരയും തുറപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കി.
കൊള്ള സംഘം സഞ്ചരിച്ച വാഹനം മഹാരാഷ്ട്രയിലെ പന്തര്‍പൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഘം മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍ പെട്ടതോടെ വാഹനം ഉപേക്ഷിക്കേണ്ടിവന്നെന്നാണ് വിവരം.
സംഭവത്തില്‍ കര്‍ണാടകയും മഹാരാഷ്ട്രയും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments


