കേരളം സന്ദര്‍ശിക്കാനെത്തിയ യമന്‍ സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കേരളം സന്ദര്‍ശിക്കാനായി എത്തിയത്. ജുബ്രാന്‍, അബ്ദുല്‍ സലാം എന്നിവരെയാണ് കടലില്‍ കാണാതായത്.
ഞാറക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭാഷാപരമായ തടസ്സങ്ങള്‍ മൂലം ഇവര്‍ക്ക് മനസ്സിലായിരുന്നില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തുന്നുണ്ട്. സ്ഥിരം അപകടമേഖലയിലാണ് ഇവരെ കാണാതായത്.
Comments


