സിക്കിമില്‍ മണ്ണിടിച്ചില്‍ മൂന്ന് പേര് മരിച്ചു. കാണാതായ 9 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിലുണ്ടായത്. അതേസമയം മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം.
അതേസമയം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനത്തതോടെ 34 മരണം റിപ്പോര്‍ട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം അസമില്‍ പതിനായിരത്തിധികം പേര് ദുരിതാശ്വാസ ക്യാമ്പിലാണ്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.
Comments


