ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാന്‍ഡിലിങ്ങില്‍ നിന്ന് സെലബിക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം ഈ നീക്കം യാത്രക്കാരെയോ കാര്‍ഗോ നീക്കത്തേയോ ബാധിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. കൂടാതെ, സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ നിര്‍ദേശം. കമ്പനിക്ക് കീഴില്‍ 300 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരെ BFS , AIASL, അജൈല്‍ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുര്‍ക്കി ആസ്ഥാനമായുള്ള സെലബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം വന്നിട്ടില്ലെന്നും സിയാല്‍ വിശദീകരണം നല്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സെലബിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.


