ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.
റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന് അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന് വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.
ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.
പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.


