സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ യാത്ര ചെലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. യാത്ര ബത്തക്കായി ബജറ്റില്‍ വകയിരുത്തിയ 35 ലക്ഷം രൂപയ്ക്ക് പുറമേ, ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഏഴുലക്ഷം രൂപയാണ് അധിക തുകയായി അനുവദിച്ചത്. 97 പേഴ്സണല്‍ സ്റ്റാഫുകള്ക്കായാണ് ഇപ്പോള്‍ ഏഴ് ലക്ഷം രൂപ അനുവദിച്ചത്.
ബജറ്റ് എസ്റ്റിമേറ്റിന് പുറമേ രാജ്ഭവനും അധിക സഹായം അനുവദിച്ചു. ഗവര്‍ണറുടെ ചികിത്സയ്ക്കായാണ് 5 ലക്ഷം രൂപ അനുവദിച്ചത്. പഞ്ചകര്‍മ്മ ചികിത്സക്കും ഫിസിയോതെറാപ്പിക്കുമാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
Comments


