പോര്‍ച്ചുഗലിലെ തലസ്ഥാനമായ ലിസ്ബണില്‍ വിനോദസഞ്ചാരികള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫ്യൂണിക്കുലാര്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു. ബുധനാഴ്ച വൈകീട്ടാണ് മഞ്ഞ ഗ്ലോറിയ ഫ്യൂണിക്കുലാര്‍ ലിബര്‍ട്ടി അവന്യൂവിന് സമീപത്തെ കുത്തനെയുള്ള ട്രാക്കില്‍ നിന്ന് തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചുകയറിയാണ് അപകടം നടന്നത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു.
ചില വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ അവശിഷ്ടങ്ങളില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. മരിച്ചവരുടെ തിരിച്ചറിയല്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് രാജ്യത്ത് വ്യാഴാഴ്ച ഔദ്യോഗിക ദുഃഖാചരണം ആചരിക്കുമെന്ന് പോര്‍ച്ചുഗീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Comments


