തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ കുഴികള്‍ സുപ്രീംകോടതി ഇടപെട്ടിട്ടും അടയ്ക്കാതെ നാഷണല്‍ ഹൈവേ അതോറിറ്റിയും കരാര്‍ കമ്പനിയും. കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്.
ഗതാഗത കുരുക്ക് കാരണം ടോള്‍പിരിവ് അടക്കം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടും പരിഹാരമായില്ല. റോഡ് നന്നാക്കൂ എന്നിട്ടാകാം ടോള്‍ പിരിവ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇന്നലെ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
Comments


